Pakistan resorts to heavy shelling, gunfire along LoC in Jammu

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു മേഖലയിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ പ്രകോപനം. പൂഞ്ച് ജില്ലയിലെ മാള്‍ട്ട ഏരിയയിലാണ് പാക്‌സൈന്യം കനത്ത ഷെല്ലാക്രമണവും വെടി വെപ്പും നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ഇന്ത്യന്‍ സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും നേരെ പാകിസ്താന്‍ മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയും തിരിച്ചടിച്ചു. പാക് മേഖലയിലേക്ക് മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവെപ്പുമാണ് സുരക്ഷാസേന നടത്തിയത്.

2003 നവംബറില്‍ ഏര്‍പ്പെട്ട ഉഭയകക്ഷി വെടിനിര്‍ത്തല്‍ കരാര്‍ നിരവധി തവണയാണ് പാക് സൈന്യം ലംഘിച്ചിട്ടുള്ളത്.

Top