പാക്കിസ്ഥാനില്‍ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി;6 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലമാബാദ്: പാക്കിസ്ഥാനില്‍ ബന്ധുക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടു. ബന്ധുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം രൂക്ഷമായപ്പോള്‍ തോക്ക് എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്യാ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഗുരുതരമായ പരുക്കേറ്റ രണ്ടു പേരെ സമീപത്തുള്ള പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശൂപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top