ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക്ക് പ്രകോപനം ; തിരിച്ചടിച്ച് ഇന്ത്യ

army

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം. വെള്ളിയാഴ്ച രാവിലെ ജമ്മുകശ്മീരിലെ പൂഞ്ചില്‍ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അതിര്‍ത്തിയില്‍ ഇപ്പോഴും വെടിവയ്പ് തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം 228 തവണയാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

ഈ വര്‍ഷം ഒക്ടോബര്‍ വരെ 503 തവണയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

Top