പാക് പ്രധാനമന്ത്രി അടുത്തയാഴ്ച അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കും

കാബൂള്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി അടുത്തയാഴ്ച അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മികച്ചതാക്കാനും ഭീകരാക്രമണങ്ങളെ നേരിടാനുള്ള ശ്രമങ്ങളെ അഭിസംബോധന ചെയ്യാനുമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

ഭീകരവാദത്തിനെതിരായ പോരാട്ടത്തെ കുറിച്ച് സംസാരിക്കാന്‍ പാക് പ്രധാനമന്ത്രി അഫ്ഗാന്‍ സന്ദര്‍ശിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ അറിയിച്ചിരുന്നു.

Top