‘യുദ്ധങ്ങളിൽ നിന്ന് പഠിച്ചു’, ച‍ർച്ചയ്ക്ക് തയ്യാറാകണമെന്ന് നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പാക് പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ‌കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ച‍ർച്ചയ്ക്ക് തയ്യാറാകണമെന്ന് ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഇരു രാജ്യക്കാരും അയൽക്കാരെന്നും അടുത്തടുത്ത് കഴിയേണ്ടവരാണ്. പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനവും വികസനവുമാണ് വേണ്ടത്. ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ നിന്ന് പാക്കിസ്ഥാൻ പാഠം പഠിച്ചുവെന്നും യുദ്ധം പട്ടിണിയും ദുരന്തവും തൊഴിലില്ലായ്മയും മാത്രമാണ് നൽകിയതെന്നും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.

Top