പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന്. . .

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് മെഡിക്കല്‍ ടീം വ്യക്തമാക്കി. ജനറല്‍ അസ്ഹര്‍ കിയാനിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം റാവല്‍പിണ്ഡിയിലെ അഡിയാല ജയിലില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഷരീഫ് പരാതി നല്‍കിയിരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞതായി ഡോണ്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് മെഡിക്കല്‍ ടീം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഹൃദയമിടിപ്പ് കൂടുതലാണെന്നും, നിര്‍ജലീകരണം ഉണ്ടായെന്നും, രക്തത്തില്‍ യൂറിയയുടെ അംശം കൂടുതലായത് കൊണ്ട് വൃക്കയെ ബാധിച്ചെന്നും മെഡിക്കല്‍ ടീം വ്യക്തമാക്കി. പഞ്ചാബ് ഹെല്‍ത്ത് സെക്രട്ടറിക്കും, ഗവണ്‍മെന്റിനും മെഡിക്കല്‍ ടീം റിപ്പോര്‍ട്ട് നല്‍കിയെന്നും, ശുപാര്‍ശ ചെയ്‌തെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ ആറിനാണ് ഷരീഫീന് 10 വര്‍ഷവും, മറിയത്തിന് ഏഴ് വര്‍ഷവും ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവു ശിക്ഷ വിധിച്ചത്.

Top