പാക്കിസ്ഥാനിലെ അച്ചടി പ്രസില്‍ നിന്ന് ഇന്ത്യയുടെ വ്യാജ വീസ സ്റ്റാമ്പുകള്‍ പിടിച്ചു

visa

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ അച്ചടി പ്രസില്‍ നിന്ന് ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും
വ്യാജ വീസ സ്റ്റാമ്പുകളും മറ്റു രേഖകളും പിടികൂടി. സംഭവത്തില്‍ പ്രസ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

പെഷവാര്‍ നഗരത്തിലെ യുസഫ്‌സായ് അച്ചടി പ്രസില്‍ നിന്നായിരുന്നു വീസ അനുമതിക്കൊപ്പം പതിപ്പിക്കുന്ന സ്റ്റാമ്പുകള്‍ പൊലീസ് പിടിച്ചെടുത്തത്.

തെഹ്‌രികെ താലിബാന്‍ പാക്കിസ്ഥാന്റെ(ടിടിപി) ലഘുലേഖകളും പ്രസില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

Top