കശ്മീര്‍ വിഷയത്തില്‍ പോസ്റ്റിട്ട പാക് പ്രസിഡന്റിന് ട്വിറ്ററിന്റെ നോട്ടീസ്

ഇസ്‌ലാമാബാദ്: കശ്മീരിലെ പ്രതിഷേധ റാലിയുടെ ചിത്രം സഹിതം ട്വീറ്റിട്ട പാക്കിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് ആല്‍ഫിക്ക് ട്വിറ്റര്‍ അധികൃതരുടെ നോട്ടീസ്. കശ്മീരിലെ വിഷയത്തിലെ പ്രതികരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു നോട്ടീസയച്ചത്.

കശ്മീരിലെ സ്ഥിതിയെ കുറിച്ച് പ്രതികരിച്ചതിന് പാക് വാര്‍ത്താവിതരണ മന്ത്രി മുറാദ് സയീദിനും ട്വിറ്റര്‍ നോട്ടിസ് നല്‍കിയിരുന്നു. ഇന്ത്യയുടെ നിയമങ്ങള്‍ ലംഘിച്ച് വിഷയത്തില്‍ ട്വീറ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസയച്ചത്.

ഇതിനിടെ ട്വിറ്ററിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പാക് മനുഷ്യാവകാശ കാര്യ മന്ത്രി ഷിറീന്‍ മസാറി രംഗത്തെത്തി. കശ്മീര്‍ പ്രതികരണങ്ങള്‍ തടയുന്നതിനെതിരെ പാക് അധികൃതര്‍ പരാതിപ്പെട്ടിട്ടുണ്ട്.

കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചതിന് ഇതുവരെ ഇരുനൂറോളം പാക് അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top