Pakistan police arrest cleric for ‘inciting’ boy to cut off his hand

ഇസ്ലാമാബാദ്: ദൈവനിന്ദ ചെയ്തുവെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ പതിനഞ്ച്കാരന്‍ സ്വന്തം കൈവെട്ടി മാറ്റിയ സംഭവത്തില്‍ പള്ളി ഇമാം അറസ്റ്റില്‍. കലാപം പ്രോത്സാഹിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ചാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ ഒരു പള്ളിയില്‍ പ്രഭാഷണം നടത്തുന്നതിനിടയില്‍ പ്രവാചകനായ മുഹമ്മദ് നബിയെ സ്‌നേഹിക്കാത്തവരുണ്ടോ എന്ന് ഇമാം ഷാബിര്‍ അഹമ്മദ് ചോദിച്ചു. ഇമാമിന്റെ ചോദ്യം തെറ്റായി കേട്ട മുഹമ്മദ് അന്‍വര്‍ എന്ന കുട്ടി കൈ ഉയര്‍ത്തി. തുടര്‍ന്ന് അന്‍വറിനെ തന്റെ അടുത്ത് വിളിച്ച അഹമ്മദ് പള്ളിയിലെത്തിയവരുടെ മുന്നില്‍ വച്ച് കുട്ടിയെ ദൈവനിന്ദകന്‍ എന്നു വിളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കുട്ടി കൈവെട്ടി മാറ്റിയതില്‍ അഭിമാനമുണ്ടെന്നും ഇമാമിനെ അറസ്റ്റ് ചെയ്യേണ്ടെന്നുമാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്.

അഹമ്മദിനെതിരെ പൊലീസ് ഭീകരവിരുദ്ധ നിയമ പ്രകാരം കുറ്റംചുമത്തിയതായും പൊലീസ് അറിയിച്ചു. അഹമ്മദിനെ പോലെ നിരക്ഷരരായ ഇമാമുകളെ പള്ളികളില്‍ പ്രഭാഷണംനടത്താന്‍ അനുവദിക്കില്ലെന്നും. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം കലാപം പ്രോത്സാഹിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി.

ദൈവനിന്ദ പാകിസ്ഥാനില്‍ വിവാദപ്രശ്‌നമാണ്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ദൈവനിന്ദ ആരോപിച്ച് അക്രമാസക്തരായ ആള്‍ക്കൂട്ടം പലരെയും കൊന്നിട്ടുണ്ട്.

Top