ജപ്പാനും ജര്‍മനിയും അയല്‍ രാജ്യങ്ങള്‍; നാക്ക് പിഴച്ച് ഇമ്രാന്‍, ട്രോളുമായി സോഷ്യല്‍ മീഡിയ

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വാര്‍ത്താസമ്മേളനത്തിനിടെ സംഭവിച്ച ഒരു നാക്ക് പിഴയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഏഷ്യന്‍ രാജ്യമായ ജപ്പാനും യൂറോപ്യന്‍ രാജ്യമായ ജര്‍മനിയും തമ്മില്‍ അതിര്‍ത്തികള്‍ പങ്കുവെക്കുന്നുവെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന. സംഭവം വാര്‍ത്തയായതോടെ ഇമ്രനെ ട്രോളിക്കൊല്ലുകയാണ് ട്രോളന്‍മാര്‍.

”രണ്ട് രാജ്യങ്ങള്‍ക്ക് സംയുക്തമായി എങ്ങനെ വ്യവസായം തുടങ്ങാമെന്നതിന് ഉത്തമ മാതൃകയാണ് ജര്‍മിനിയും ജപ്പാനും. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മനിയും ജപ്പാനും അതിര്‍ത്തിയില്‍ സംയുക്തമായി വ്യവസായ ശാലകള്‍ തുടങ്ങുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ദൃഢമാക്കുകയുമായിരുന്നു” ഇതായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

ഫ്രാന്‍സിനെയാണ് ഇമ്രാന്‍ ഖാന്‍ ഉദ്ദേശിച്ചത്. പകരം ജപ്പാന്‍ എന്ന് പറഞ്ഞ് പോകുകയായിരുന്നു.എന്നാല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നാക്ക് പിഴ സോഷ്യല്‍ മീഡിയയില്‍ വൈറലായി.ഇറാന്‍പ്രസിഡന്റ് ഹസന്‍ റുഹാനിയും ഇമ്രാന്‍ ഖാനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഇമ്രാന്‍ ഖാന്റെപ്രസ്താവന.

Top