പാക്കിസ്ഥാന്‍ പൈലറ്റുമാര്‍ക്കും റഫാല്‍ പറത്താന്‍ പരിശീലനം ലഭിച്ചെന്ന് റിപ്പോര്‍ട്ട്

rafale

ന്യൂഡല്‍ഹി: റഫാല്‍ വിമാനം പറത്താന്‍ പാക്കിസ്ഥാന്‍ പൈലറ്റുമാര്‍ക്കും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 2017ല്‍ ഖത്തറിന്റെ നേതൃത്വത്തിലാണ് പാക്ക് പൈലറ്റുകള്‍ക്ക് റഫാല്‍ പറത്താന്‍ പരിശീലനം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമയാന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എയ്ന്‍ഓണ്‍ലൈന്‍.കോം എന്ന പോര്‍ട്ടലാണ് ഈ വിവരം പുറത്തുവിട്ടത്.

ദസ്സോ ഏവിയേഷനാണ് റഫാലിന്റെ നിര്‍മാതാക്കള്‍. ഇവര്‍ നിര്‍മിച്ച ആദ്യത്തെ റഫാല്‍ വിമാനം ഈ വര്‍ഷം ആദ്യം ഖത്തറിന് കൈമാറിയിരുന്നു. ഖത്തറിന്റെ ആദ്യ ബാച്ച് പൈലറ്റുമാര്‍ക്കുളള പരിശീലനത്തിന്റെ കൂട്ടത്തിലാണ് പാക്കിസ്ഥാന്‍ പൈലറ്റുമാര്‍ക്കും പരിശീലനം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ലാണ് ഖത്തര്‍ 24 വിമാനങ്ങള്‍ക്കുള്ള കരാര്‍ ഒപ്പിട്ടത്.2017ല്‍ ഖത്തര്‍ 12 വിമാനങ്ങള്‍ കൂടി ദസോയില്‍ നിന്ന് വാങ്ങി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഖത്തര്‍ എമിരി വ്യോമസേന തലവന്‍ ഇസ്ലാമാബാദിലെ പാകിസ്താന്‍ വ്യോമസേന ആസ്ഥാനം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. റഫാലുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവാദങ്ങളുയര്‍ന്ന ഘട്ടങ്ങളിലൊക്കെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ സര്‍ക്കാര്‍ നേരിട്ടത് റഫാലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതീവ രഹസ്യമാണെന്നും അവ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നും പറഞ്ഞാണ്. റഫാലിന്റെ രഹസ്യ സ്വഭാവവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പല അവകാശവാദങ്ങളും ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതിലൂടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

കൈ

Top