പാക്കിസ്ഥാനില്‍ പോഷകാഹാരകുറവില്‍ എട്ട് കുട്ടികള്‍ മരിച്ചു;നിരവധി കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

baby-death

പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ സിന്ധിലെ മിഥിയില്‍ പോഷകാഹാരകുറവും ജലജന്യരോഗവും ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചു. മിഥിയിലെ സിവില്‍ ആശുപത്രിയിലാണ് കുട്ടികള്‍ മരിച്ചത്. ജലജന്യരോഗങ്ങളും പോഷകാഹാരകുറവുമാണ് കുട്ടികളുടെ മരണസംഖ്യ കൂടാന്‍ കാരണമെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വിദൂര ഗ്രാമങ്ങളില്‍ നിന്നാണ് നിരവധി കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. ഈ വര്‍ഷത്തില്‍ അഞ്ച് മാസത്തിനുള്ളില്‍ തന്നെ 235 കുട്ടികളാണ് മരണപ്പെട്ടത്. രണ്ട് ദിവസങ്ങളിലായി ഏകദേശം അഞ്ച് വയസ്സിന് താഴെയുള്ള 62 കുട്ടികളെയാണ് അതീവ ഗുരുതരാവസ്ഥയില്‍ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യമാണ് കുട്ടികളുടെ മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

Top