പാക്കിസ്ഥാന്‍ വാര്‍ത്ത ചാനലില്‍ ആദ്യമായി സിഖ് അവതാരകന്‍

പാക്കിസ്ഥാന്‍: പാക്കിസ്ഥാന്‍ ചാനലില്‍ സിഖ് വാര്‍ത്താ അവതാരകന്‍. പാക്കിസ്ഥാന്‍ വാര്‍ത്താ ചാനലില്‍ ആദ്യമായിട്ടാണ് സിക്ക് പുരുഷനെ വാര്‍ത്താ അവതാരകനായി നിയമിച്ചത്. ഖൈബര്‍ പഖ്തൂണ്‍ഖ്യാ പ്രവിശ്യയിലെ ചക്കേസാര്‍ സിറ്റി സ്വദേശിയായ ഹര്‍മീന്ദ് സിങ്ങാണ് പബ്ലിക് ന്യൂസ് ചാനലില്‍ വാര്‍ത്താ അവതാരകനായി നിയമിതനായത്.

പാക്കിസ്ഥാനിലെ മാധ്യമലോകത്തിലേക്ക് കടന്നുചെല്ലാന്‍ താല്പര്യമുണ്ടായിരുന്നുവെന്ന് സിങ്ങ് പറഞ്ഞു.
മാധ്യമലോകത്തിലേക്ക് കടന്നുചെല്ലാന്‍ ഒരു മതത്തിന്റെയും കാര്‍ഡ് ഉപയോഗിച്ചില്ലെന്നും,അംഗീകാരം ലഭിക്കാന്‍ വളരെയധികം കഠിനാധ്വനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമരംഗത്തെ പ്രമുഖനായ യൂസഫ് ബെയ്ഗ് മിര്‍സയുമായി പബ്ലിക് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്.

കറാച്ചിയിലെ ഫെഡറല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയതിന് ശേഷമാണ് മാധ്യമലോകത്തേക്ക് കടക്കുന്നത്. സിങ്ങിന്റെ കുടുംബം ഇപ്പോള്‍ പാക്കിസ്ഥാനിലാണ്. ബന്ധുക്കളെയും കുടുംബക്കാരെയും സന്ദര്‍ശിക്കാന്‍ ഇന്ത്യയിലേക്ക് വരാറുണ്ട് സിംങ്ങും കുടുംബവും.

പലരും വാര്‍ത്താ ചാനലിനെ പ്രശംസിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

Top