പാക്കിസ്ഥാന്‍ നാവികസേന 1,500 കിലോ ഹാഷിഷ് ശേഖരം പിടികൂടി

hashish

ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടി. 1500 കിലോ ഹാഷിഷ് ആണ്് പിടികൂടിയത്.

മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡുമായി ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വന്‍ തോതിലുള്ള ഹാഷിഷ് കടത്ത് തടയാന്‍ സാധിച്ചതെന്നാണ് വിവരം.

പിടിച്ചെടുത്ത ഹാഷിഷ് പിന്നീട് മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിനു തന്നെ കൈമാറുകയും ചെയ്തു.

Top