ഗുജറാത്തില്‍ പാക്ക് നേവിയുടെ വെടിവെപ്പ്‌; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധിപ്പേരെ തട്ടിക്കൊണ്ടുപോയി

ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ പാക്കിസ്ഥാന്‍ ആക്രമണം. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. ശ്രീധര്‍ എന്നയാളാണ് മരിച്ചത്.

പാക്ക് നാവിക ഉദ്യോഗസ്ഥന്‍ വെടിവച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആറ് മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയതായും സംശയിക്കുന്നു. ഗുജറാത്തിലെ ദ്വര്‍കയിലാണ് സംഭവം.

അതേസമയം, ‘ജല്‍പരി’ എന്ന പാക്കിസ്ഥാന്‍ നേവിയുടെ ബോട്ട് കണ്ടെടുത്തിട്ടുണ്ട്.

Top