മോദി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്ക് മാധ്യമം; റിപ്പോര്‍ട്ട് നിഷേധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ചയ്ക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി സമ്മതം അറിയിച്ചെന്ന് റിപ്പോര്‍ട്ട്. സമാധ ചര്‍ച്ച സംബന്ധിച്ച് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പാക്കിസ്ഥാന് കത്തെഴുതിയെന്നാണ് ഒരു പാക്ക് മാധ്യമത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. എന്നാല്‍ സമാധന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ഇന്ത്യ കത്ത് അയടച്ചിട്ടില്ലെന്നും അഭിനന്ദന സന്ദേശത്തിനയച്ച മറുപടിയെ പാക്ക് മാധ്യമം തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു എന്ന രീതിയിലാണ് പാക് മാധ്യമമായ ദി എക്സ്പ്രസ് ട്രിബ്യൂണ്‍ വാര്‍ത്ത നല്‍കിയത്. സമാധന ചര്‍ച്ച സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും പാക്ക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനും വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്കും കത്തെഴുതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സമാധാനവും വികസനവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ചര്‍ച്ചയില്‍ പ്രാധാന്യം നല്‍കുക തീവ്രവാദം ഇല്ലാതാക്കുന്നതിനുള്ള നടപടികളെക്കുറിച്ചാകും
എന്നും പാക്ക് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അയച്ച മറുപടി സന്ദേശത്തെ പാക്കിസ്ഥാന്‍ വൃത്തങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം.അയല്‍രാജ്യങ്ങളില്‍ നിന്നും സ്വാഭാവികവും സഹകരണപരവുമായ ബന്ധമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. വിശ്വസ്തതയോട് കൂടിയതും തീവ്രവാദമുക്തവുമായ പരിതസ്ഥിതി സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ഈ സന്ദേശങ്ങളെ പാക്ക് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ടിന് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

Top