Pakistan may use F-16 fighter jets against India, say US

വാഷിങ്ടണ്‍: എഫ് -16 യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചേക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസിഡന്റ് ബറാക് ഒബാമയെ അറിയിച്ചു.

ഭീകരവാദത്തിനെതിരെയല്ല ഇന്ത്യയ്‌ക്കെതിരെയാകും ഇവ ഉപയോഗിക്കുക. അതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

യുഎസ് കോണ്‍ഗ്രസിലെ നിരവധി അംഗങ്ങള്‍ക്ക് ഇക്കാര്യം സംബന്ധിച്ച് ആശങ്കയുണ്ട്. അതിനാല്‍ തീരുമാനത്തെയും അതെടുത്ത സമയത്തേയും ചോദ്യം ചെയ്തുവെന്നും മാട് സാല്‍മണ്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണ്. എഫ്-16 ചിലപ്പോള്‍ ഇന്ത്യയ്‌ക്കെതിരെയോ അല്ലെങ്കില്‍ മറ്റു പ്രാദേശിക ശക്തികള്‍ക്കെതിരെയോ ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാക്കിസ്ഥാന്‍ സൈന്യത്തെ സജ്ജമാക്കേണ്ടത് ആവശ്യമാണ്. അല്ലാതെ ഇന്ത്യയ്‌ക്കെതിരെ പോരാടുന്നതിനല്ല നടപടികളെടുക്കേണ്ടത്.

എഫ്-16 സ്വന്തമാക്കുന്നതുവഴി സേനയെ ശക്തിപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കും. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ശക്തി തുല്യമാക്കുന്നതിന് ഇതു സഹായകമാകുമെന്നും കോണ്‍ഗ്രസിലെ മറ്റൊരു അംഗം ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു. പാക്കിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതിനുള്ള തീരുമാനം യുഎസ് കോണ്‍ഗ്രസ് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.

Top