Pakistan lifts ban on YouTube after launch of local version

പാകിസ്താനില്‍ യൂട്യൂബിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. പാകിസ്താന് വേണ്ടി യൂട്യൂബിന്റെ പുതിയ പതിപ്പുമായാണ് ഗൂഗിള്‍ എത്തുന്നത്.പാകിസ്താനിലേക്ക് മാത്രമായൊരു പ്രാദേശിക സൈറ്റ് ഗൂഗിള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്താല്‍ സര്‍ക്കാരിന് തന്നെ അത് ഡീലീറ്റ് ചെയ്യാനുള്ള സംവിധാനവും പുതിയ പതിപ്പിലുണ്ട്.

‘ഇന്നസന്‍സ് ഓഫ് മുസ്‌ലിം’ എന്ന ഡോക്യുമെന്ററി പോസ്റ്റ് ചെയ്തതിന്റെ പേരിലായിരുന്നു സൈറ്റിന് പാകിസ്താന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

ഡോക്യുമെന്ററി മുസ്‌ലിങ്ങളെ അപമാനിക്കുന്നതാണ് എന്നു ചൂണ്ടിക്കാട്ടി പാകിസ്താനില്‍ വിവിധ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് 2012 സെപ്തംബറിലെ കോടതി വിധിയനുസരിച്ചായിരുന്നു യൂട്യൂബിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

പാകിസ്താനില്‍നിന്നുള്ള പ്രാദേശിക കലാകാരന്മാരുടെ സൃഷ്ടികള്‍ക്കായിരിക്കും യൂട്യൂബിന്റെ പാക് പതിപ്പ് കൂടുതല്‍ പരിഗണന നല്‍കുക.

Top