തീവ്രവാദത്തില്‍ മാത്രമല്ല വധശിക്ഷ വിധിക്കുന്ന കാര്യത്തിലും പാക്കിസ്ഥാന്‍ മുന്നില്‍

hanging

കറാച്ചി: തീവ്രവാദത്തില്‍ മാത്രമല്ല വധശിക്ഷ വിധിക്കുന്ന കാര്യത്തിലും പാക്കിസ്ഥാന്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ടുകള്‍.

ഏറ്റവുമധികം വധശിക്ഷ വിധിക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങളിലൊന്നായി പാക്കിസ്ഥാനും.

പാക്കിസ്ഥാനിലെ ഒരു മനുഷ്യാവകാശ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ 30 മാസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാന്‍ 465 പേരെ വധശിക്ഷയ്ക്ക് വിധിച്ചുവെന്നാണ് പഠന റിപ്പോര്‍ട്ട്.

അതായത് ശരാശരി ഒരാഴ്ചയില്‍ 3 പേരെ വീതം പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ 8,200ഓളം പേരാണ് കൊലക്കയര്‍ പ്രതീക്ഷിച്ച് കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചൈന, ഇറാന്‍, സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

Top