അതിര്‍ത്തി കാക്കുന്ന ധീരതയ്ക്ക് രാജ്യത്തിന്റെ ആദരം, 47 പേര്‍ക്ക് ധീരതാപുരസ്‌ക്കാരങ്ങള്‍

സ്വാതന്ത്രദിനത്തില്‍ കാശ്മീരില്‍ വിന്യസിപ്പിച്ചിരിക്കുന്ന സേനാംഗങ്ങളാണ് ഇത്തവണ ഏറ്റവുമധികം ധീരതാ ബഹുമതികള്‍ നേടിയത്. റൈഫിള്‍ വിദഗ്ധന്‍ ഔറംഗസേബ് ശൗര്യ ചക്ര നല്‍കി ആദരിക്കപ്പെട്ടു. 10 വാള്‍ റജിമെന്റിലെ മേജര്‍ ആദിത്യകുമാറിനും ശൗര്യ ചക്ര ലഭിച്ചു. ഈ വര്‍ഷം ജനുവരിയില്‍ സോപയാന്‍ ജില്ലയില്‍ മൂന്ന് പേരം വെടിവച്ച് കൊന്ന കേസില്‍ പൊലീസ് എഫ് ഐ ആറില്‍ പേരുള്ള ആളാണ് മേജര്‍ ആദിത്യകുമാര്‍.

പുല്‍വാമ ജില്ലയില്‍ രണ്ട് ചാവേര്‍ സ്‌ഫോടനങ്ങളെ നേരിട്ട അഞ്ച് കേന്ദ്രപൊലീസ് സേന അംഗങ്ങള്‍ക്കും ശൗര്യചക്ര നല്‍കി. സ്വാതന്ത്ര ദിനത്തിലെ പൊലീസ് മെഡലുകള്‍ക്കും ഇവര്‍ അര്‍ഹരായിട്ടുണ്ട്. 117 പേര്‍ പൊലീസ് സൈനിക ബഹുമതിയ്ക്കും, 88 പേര്‍ വിശിഷ്ട സേവനത്തിനായുള്ള രാഷ്ട്രപതി അവാര്‍ഡിനും, 675 പേര്‍ അതിവിശിഷ്ട സേവാ അവാര്‍ഡിനും അര്‍ഹരായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാര്‍ഡ് പട്ടിക അംഗീകരിച്ചു.

കേന്ദ്ര പൊലീസ് സേനയ്ക്ക് അഞ്ച് ശൗര്യചക്രയും രണ്ട് അതിവിശിഷ്ട സേവാ മെഡലുകളും 52 പേര്‍ക്ക് പൊലീസ് അവാര്‍ഡും ലഭിച്ചു. ജമ്മു-കാശ്മീരില്‍ നിന്നുള്ള 47 പേര്‍ക്കും ബഹുമതികള്‍ പ്രഖ്യാപിച്ചു.

അതിര്‍ത്തിയില്‍ ജീവന്‍ നഷ്ടപ്പെട്ട 3 കാശ്മീര്‍ സൈനികര്‍ക്ക് മരണാനന്തര ബഹുമതികള്‍ ലഭിച്ചു. 185 ബറ്റാലിയനിലെ ഔറംഗസേബിനൊപ്പം ഹെഡ്‌കോണ്‍സ്റ്റബിള്‍ തുഫായ്ല്‍, ഷരീഫ് ഉദ് ദിന്‍ ഗനൈ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍.

ജൂണ്‍ 14നാണ് ഔറംഗസേബ് എന്ന 24കാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാന്‍ പോകുന്ന വഴിയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്.

തീവ്രവാദികള്‍ സൈനിക താവളങ്ങള്‍ ആക്രമിച്ചതിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് തുഫായ്ല്‍, ഷരീഫ് ഉദ് ദിന്‍ ഗനൈ എന്നിവര്‍ കൊല്ലപ്പെട്ടത്. 3 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

ജൂണ്‍ 5, 2017ല്‍ ബന്ദിപൊരാ ജില്ലയിലെ വ്യവസായ കേന്ദ്രത്തിനു നേരെ നടന്ന 45 മിനിറ്റ് നീണ്ട് നിന്ന വെടിവയ്പ്പില്‍ നാല് തീവ്രവാദികളെ കൊന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ എഎസ് കൃഷ്ണ, കോണ്‍സ്റ്റബിള്‍ ദിനേശ് രാജ, പ്രഫുല്ല കുമാര്‍ എന്നിവര്‍ക്കും ശൗര്യചക്ര നല്‍കി ആദരിക്കപ്പെട്ടു.

പാകിസ്ഥാന്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍മാര്‍ 61 മെഡലുകളാണ് നേടിയത്. സിഐഎസ്എഫ് വിഭാഗത്തില്‍ 29 പേര്‍ക്ക് വിവിധ അവാര്‍ഡുകള്‍ ലഭിച്ചു. ഡിഐജി ജെഎസ് നേഗി, ഇന്‍സ്‌പെക്ടര്‍ എസ് മുത്തുസ്വാമി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്തോ-ടിബറ്റിന്‍ അതിര്‍ത്തിയിലെ 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചു.

Top