കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിന് നവജ്യോത് സിംഗ് സിദ്ദുവിന് പാക്കിസ്ഥാന്റെ ക്ഷണം

ഇസ്ലാമാബാദ്: കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന് പാക്കിസ്ഥാന്റെ ക്ഷണം.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദേശത്തെ തുടര്‍ന്നു സെനറ്റര്‍ ഫൈസല്‍ ജാവേദ് ഖാന്‍ സിദ്ദുവുമായി ഫോണിലൂടെ ആശയവിനിമയം നടത്തുകയും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്യുകയായിരുന്നു. നവംബര്‍ ഒന്‍പതിനു നടക്കുന്ന ചടങ്ങിലേക്കാണ് സിദ്ദുവിന് ക്ഷണം.

കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും പാക്കിസ്ഥാന്‍ ക്ഷണിച്ചിരുന്നു.

Top