modi’s speech ; Pakistan Invite a meeting with the leaders of Baluchi

ന്യൂഡല്‍ഹി :പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ ജനങ്ങളുടെ ദുരവസ്ഥ പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടിയതിനു പിന്നാലെ സ്വയം പലായനം ചെയ്ത ബലൂച് നേതാക്കളെ ചര്‍ച്ചയ്ക്കു ക്ഷണിച്ച് പാക്കിസ്ഥാന്‍.

ബലൂച് നേതാക്കള്‍ രാജ്യത്തേക്ക് തിരികെ മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്യുന്നതായും എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി നവാബ് സനൗല്ല സെഹ്‌റിയും ലഫ്.ജനറല്‍ ആമിര്‍ റിയാസും അറിയിച്ചതായി പാക്ക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ രാഷ്ട്രീയത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണോ എന്നു അവര്‍ക്ക് തീരുമാനിക്കാം. ബലൂചിസ്ഥാനിലെ ജനങ്ങള്‍ നിങ്ങള്‍ക്കനുകൂലമായ ജനവിധി നല്‍കുകയാണെങ്കില്‍ അതു ഞങ്ങള്‍ അംഗീകരിക്കുമെന്നും സെഹ്‌റി പറഞ്ഞു.

എന്നാല്‍ ഇത്തരം നേതാക്കളുടെ തത്വശാസ്ത്രങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കില്ല. സ്വന്തം തത്വശാസ്ത്രം നിര്‍ബന്ധിപ്പിച്ച് മറ്റുള്ളവരുടെമേല്‍ ചുമത്താന്‍ ആരെയും അനുവദിക്കില്ല. കഴിഞ്ഞ 500 വര്‍ഷമായി ബലൂചിസ്ഥാന്റെ സംരക്ഷകര്‍ ഞങ്ങളാണ്.

അതിനിടെ, ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്തിക്കാട്ടിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാപക നേതാവ് ബ്രഹുംദാഹ് ബുഗ്തി നന്ദി പറഞ്ഞു.

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ പ്രചോദനമേകുന്നവയാണ്.

ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ വിഷയം ചൂണ്ടിക്കാട്ടിയത്.

ബലൂചിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ജനങ്ങളുടെ കഷ്ടപ്പാടുകള്‍ രാജ്യം മനസ്സിലാക്കുന്നുണ്ട്. ഇവരുടെ പിന്തുണ ഇന്ത്യയ്ക്കാണെന്നും മോദി പറഞ്ഞു.

.

Top