Pakistan intruder shot dead by BSF in Pathankot’s Bamiyal

indian army

ന്യൂഡല്‍ഹി: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്ന പാക് ഭീകരനെ ബി.എസ്.എഫ് വെടിവച്ചു കൊന്നു. കഴിഞ്ഞ വര്‍ഷം പത്താന്‍കോട്ട് ആക്രമണം നടത്താന്‍ ഭീകരന്മാര്‍ നുഴഞ്ഞു കയറിയ ബാമിയല്‍ മേഖലയിലൂടെയാണ് ഇയാളും കടക്കാന്‍ ശ്രമിച്ചത്.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 50 മീറ്റര്‍ അകലെ സംശയകരമായ സാഹചര്യത്തില്‍ ഒരാളുടെ നീക്കങ്ങള്‍ ബി.എസ്.എഫ് മനസിലാക്കിയതിനെതുടര്‍ന്ന് വെടി വയ്ക്കുകയായിരുന്നു. എന്നാല്‍ പ്രതികരണം ഒന്നും ഉണ്ടായില്ല. ബാമിയലിലെ സിംബര്‍ അതിര്‍ത്തി പോസ്റ്റിലാണ് ഇയാളെ കണ്ടെത്തിയത്.

Top