Pakistan indulging in ‘proxy war’: Rajnath Singh

ഗ്രേറ്റര്‍ നോയ്ഡ: ഭീകരത ഭീരുക്കളുടെ ആയുധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങ്‌.

ഭീകരരുടെ സഹായത്തോടെ ഇന്ത്യയെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന പാകിസ്താന്‍ നിഴല്‍ യുദ്ധമാണ് നടത്തുന്നത്. പിന്നില്‍ നിന്ന് നിഴല്‍ യുദ്ധം ചെയ്യുന്ന ഇത്തരക്കാരെ ഭീരുക്കളെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നോയ്ഡയില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐ.ടി.ബി.പി) പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി.ബി.പിയുടെ ഉയര്‍ന്ന ജാഗ്രത, ചൈനീസ് സൈന്യത്തിന്റെ അതിര്‍ത്തി ലംഘനത്തില്‍ ഈ വര്‍ഷം 60ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ടെന്ന് രാജ്‌നാഥ് സിംങ്‌ അഭിപ്രായപ്പെട്ടു.

പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെതിരായ ചാരവൃത്തി ആരോപണത്തില്‍ ഉചിതമായ നടപടിയുണ്ടാവുമെന്നും രാജ്‌നാഥ് സിംങ്‌ പറഞ്ഞു.

Top