പാക്കിസ്ഥാനിലെ അതീവസുരക്ഷാ മേഖലയില്‍ ഇന്ത്യ അനുകൂല പോസ്റ്ററുകള്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യ അനുകൂല പോസ്റ്ററുകള്‍. അതീവസുരക്ഷ മേഖലകളില്‍ പോലും ഇന്ത്യയ്ക്ക് അനുകൂലമായുള്ള പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ നടപടിക്ക് പിന്നാലെയാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത്.

അഖണ്ഡഭാരതം എന്ന തലക്കെട്ടില്‍ ഇന്ത്യയുടെ ഭൂപടം ഉള്‍പ്പെടെ ചേര്‍ത്താണു പോസ്റ്റര്‍. പോസ്റ്ററുകള്‍ പൊലീസ് എടുത്തുമാറ്റി.

Top