പാകിസ്താനില്‍ ജനാധിപത്യമില്ലെന്ന വാദം ; പ്രതികരിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ് : പാകിസ്താനില്‍  ഇമ്രാന്‍ ഖാനെടുക്കുന്ന നടപടികളെ പരിസഹിച്ച് പ്രതിപക്ഷം. പാകിസ്താനില്‍    ജനാധിപത്യമില്ലെന്ന വാദത്തെ പൊളിക്കാന്‍ ഇമ്രാന്‍ ഖാന്‍ പല വഴികളും നോക്കുന്നുണ്ട്. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്. നിലവിലെ സൈനിക മേധാവികള്‍ക്ക് ഭരണകാര്യത്തില്‍ കൈ കടത്താനാകാത്ത വിധം തീരുമാനങ്ങളെടുത്തുവെന്നാണ് ഇമ്രാന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇമ്രാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തെഹ രീക്- ഇ-ഇന്‍സാഫ് എങ്ങനെയാണ് നിലവില്‍ വന്നതെന്നും അവര്‍ക്കുള്ള പിന്തുണയും സ്വാധീനവും ആരാണ് നല്‍കുന്നതെന്നും മറക്കരുതെന്ന് പ്രതിപക്ഷം.

ഐക്യരാഷ്ട്രസഭയുടെ വികസന സംബന്ധിയായ റിപ്പോര്‍ട്ടിലാണ് പാകിസ്താനില്‍ ജനാധിപത്യം ദുര്‍ബലമാണെന്ന വിശദീകരണമുള്ളത്. പാകിസ്താനില്‍ മറയ്ക്കുള്ളിലെല്ലാം സൈന്യത്തിന്റെ കരുത്തുറ്റ നേതൃത്വനിരയാണ്. അവരാണ് പാകിസ്താന്റെ എല്ലാ രാഷ്ട്രീയ വിദേശനയങ്ങളും നിലവില്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും. ഇമ്രാന്‍ ഖാന്‍ അവരുടെ കയ്യിലെ കളിപ്പാവയാണ്. ഇമ്രാന്‍ എത്ര നിഷേധിച്ചാലും നിലവിലെ സുപ്രധാന വകുപ്പുകളുടെ തലവന്മാരെല്ലാം മുന്‍ സൈനിക മേധാവികളാണെന്ന സത്യവും പ്രതിപക്ഷം തെളിവായി നിരത്തുന്നു.

Top