ഭീകരക്യാമ്പുകള്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് പാകിസ്ഥാനോട് തെരേസ മേയ്

വാഷിങ്ടണ്‍ : പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ഇമ്രാന്‍ ഖാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് തെരേസ മേയ് മുന്നറിയിപ്പ് നല്‍കിയത്.

ആഗോള ഭീകരതയെ നേരിടാനുള്ള പോരാട്ടത്തില്‍ പാകിസ്ഥാനും ഒപ്പം നില്‍ക്കണമെന്നും, ഭീകരക്യാമ്പുകള്‍ക്കും കേന്ദ്രങ്ങള്‍ക്കുമെതിരെ അടിയന്തര നടപടിയെടുക്കണമെന്നും തെരേസ മേയ് ആവശ്യപ്പെട്ടു.

ഇന്ത്യ – പാക് അതിര്‍ത്തിയിലെ സംഘര്‍ഷം അയഞ്ഞതില്‍ സന്തോഷമെന്നും ഫോണ്‍ സംഭാഷണത്തിനിടെ തെരേസ മേയ് പറഞ്ഞു. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ച പാക് നടപടിയെയും തെരേസ മെയ് സ്വാഗതം ചെയ്തു.

Top