പാക്കിസ്ഥാൻ റോഹിങ്ക്യൻ ഭീകര ഗ്രൂപ്പുകളുമായി ഗൂഢാലോചന നടത്തുന്നു ; ബംഗ്ലാദേശ് മന്ത്രി

ധാക്ക : റോഹിങ്ക്യൻ തീവ്രവാദ ഗ്രൂപ്പുകളുമായി പാക്കിസ്ഥാൻ ബന്ധം സ്ഥാപിക്കുകയും, ഗുഡാലോചന നടത്തുകയും ചെയ്യുന്നുവെന്ന് ബംഗ്ലാദേശ് മന്ത്രി ഒബൈദൽ ക്വാഡർ.

ബംഗ്ലാദേശിലെ വിമോചന യുദ്ധത്തിന്റെ കുറ്റവാളികളെ പിന്തുണയ്ക്കുന്നതിനാണ് പാക്കിസ്ഥാൻ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും , നമ്മുടെ രാജ്യത്ത് എന്തെങ്കിലും നല്ല കാര്യം നടത്താൻ അവർ അനുവദിക്കില്ലെന്നും ബംഗ്ലാദേശ് ഗതാഗത മന്ത്രി പറഞ്ഞു.

പാക്കിസ്ഥാനിലെ ഐഎസ്ഐ തീവ്രവാദ ഗ്രൂപ്പ് റോഹിങ്ക്യൻ ഭീകരവാദികളുമായി നടത്തിയ ഗുഡാലോചനകളെക്കുറിച്ചും , ഇടപാടുകളെക്കുറിച്ചും വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

അറഖാൻ റോഹിങ്ക്യ സാൽവേഷൻ ആർമി (ARSA) റോഹിങ്ക്യ ജനതയുടെ ഭീകര ഗ്രൂപ്പാണ്.

ആഗസ്റ്റ് മുതൽ റാഖൈനില്‍ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 625,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഉണ്ടായ സമ്മർദത്തിന് വഴങ്ങി തിരികെ സ്വീകരിക്കുകയാണ് മ്യാൻമാർ ഇപ്പോൾ.

ഇത്തരത്തിലുള്ള അതിക്രമങ്ങളെ സർക്കാർ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും , ഇതിനെല്ലാം എതിരെ പ്രതിരോധം ഏർപ്പെടുത്താൻ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ആവശ്യപ്പെട്ടെന്നും മന്ത്രി സൂചിപ്പിച്ചു.

സമാധാനവും, സുരക്ഷിതവുമായ ജീവതവുമാണ് നമ്മുടെ ആവശ്യം.അതിനാൽ തീവ്രവാദവും, കലാപവും ഒഴിവാക്കണമെന്നും ഒബൈദൾ പറഞ്ഞു.

Top