‘പരിക്ക്‌’ ചൂണ്ടിക്കാട്ടി അവതി; ഹസന്‍ അലി പ്രത്യക്ഷപ്പെട്ടത് ഫാഷന്‍ ഷോയില്‍

കറാച്ചി: പാക്കിസ്ഥാന്‍ പേസ് ബോളര്‍ ഹസന്‍ അലി വാരിയെല്ലിനേറ്റ ‘പരിക്ക്‌’ ചൂണ്ടിക്കാട്ടി ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് പിന്‍മാറിയ താരം പ്രത്യക്ഷപ്പെട്ടത് ഫാഷന്‍ ഷോയില്‍. ഈ കാരണത്താല്‍ താരം വിവാദത്തില്‍ പെട്ടിരിക്കുകയാണിപ്പോള്‍. ഫാഷന്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ട താരത്തിന് ആരാധകരടെ ഭാഗത്തുനിന്നും വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്.

ടീമിനെക്കാള്‍ വലുതാണോ ഫാഷന്‍ ഷോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സുവര്‍ണ നിറമുള്ള ഷര്‍വാണി ധരിച്ച് ഹസന്‍ അലിയുട റാംപില്‍ ചുവടുവയ്ക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

താരം റാംപില്‍ ‘ബോംബ് സ്‌ഫോടന’ ആഘോഷം കാഴ്ചവെച്ചിരുന്നു. ഈ വീഡിയോയിലൊരിടത്തും ഹസന്‍ അലി ശാരീരിക ബുദ്ധിമുട്ടുകളുള്ളതിന്റെ ലക്ഷണങ്ങളില്ലെന്നും ഇതിനെ ചോദ്യം ചെയ്താണ് ആരാധകരിലേറെപേരും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാക്ക് മാധ്യമപ്രവര്‍ത്തകനായ സാജ് സാദിഖാണ് ആദ്യം വീഡിയോ
ട്വീറ്റ് ചെയ്തത്.

Top