pakistan has to vacate pok india

ന്യൂഡല്‍ഹി: ഇന്ത്യ- പാക് പ്രശ്നങ്ങള്‍ക്കുള്ള ഏക കാരണം കശ്മീരിലെയും ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെയും അനധികൃത പാക് കടന്നുകയറ്റമാണെന്ന് ഇന്ത്യ.

ഈ മേഖലയിലുള്ള കടന്നുകയറ്റത്തില്‍നിന്ന് പാകിസ്താന്‍ പിന്‍മാറണമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആവശ്യപ്പെട്ടു.

കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് പാകിസ്താന്‍ ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിദ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കാലങ്ങളായി ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് ഇതുതന്നെയാണ്. ഇന്ത്യ-പാക് വിഷയത്തിന് പരിഹാരമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് 1994ല്‍ തന്നെ പാര്‍ലമെന്റില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ തീരുമാനം ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.

പാക് അധിനിവേശ കശ്മീരിനെ പാകിസ്താന്റെ അധീനതയില്‍നിന്ന് മോചിപ്പിക്കുകയും ഇന്ത്യയുടെ ഭാഗമാക്കുകയും ചെയ്യുക എന്നതുമാത്രമാണ് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ ജനതയുടെ ആവശ്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അവരുടെ ആവശ്യങ്ങള്‍ക്കായുള്ള പോരാട്ടം വിജയത്തിലെത്തുമെന്നാണ് കരുതുന്നതെന്നുമായിരുന്നു പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിദ് ബാസിദ് പറഞ്ഞത്.

Top