പാകിസ്ഥാനിലെ ഭീകര സാന്നിദ്ധ്യത്തെ കുറിച്ച് അന്വേഷിക്കണെമെന്ന് യു.എസ്‌ നിയമനിര്‍മ്മാതാവ്‌

വാഷിംഗ്‌ടൺ: പാകിസ്ഥാനിൽ ഭീകരുടെയും, ഭീകര പ്രവർത്തനങ്ങളുടെയും സാന്നിദ്ധ്യം വളരെ അധികം ഉണ്ടെന്നും അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും യു.എസ്‌ നിയമനിര്‍മ്മാതാവ്‌.

ന്യൂയോർക്കിലെ ലോവർ മാൻഹാട്ടനിൽ കാൽനടക്കാർക്കും സൈക്കിൾ യാത്രികർക്കും ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി ഉണ്ടായ അപകടത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഈ ആക്രമണത്തെ തുടർന്ന് ഗ്രീൻ കാർഡ് ലോട്ടറി ട്രംപ് ഭരണകുടം നിർത്തലാക്കിയിരുന്നു.

ശക്തമായ ഒരു ഭീകര സാന്നിധ്യം ഉള്ള ഒരു രാജ്യത്ത് നിന്നാണ് ഒരാൾ വരുന്നതെങ്കിൽ, അയാൾക്കും ആ ഭീകരതയുടെ മുഖം ഉണ്ടാകും. അതിനാൽ ശക്തമായ അന്വേഷണം ആവശ്യമാണെന്ന് കോൺഗ്രസ് വക്താവ് പീറ്റർ കിംഗ് വ്യക്തമാക്കി.

പാകിസ്ഥാനിൽ വലിയ ഭീകര സാന്നിദ്ധ്യം ഉണ്ട്. ഐ എസ് ഐ എസിനൊപ്പം പോരാടാനായി അവർ സിറിയയിലേക്ക് 800 പേരെ അയച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉന്നയിച്ചു.

Top