പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

കറാച്ചി: പാക്കിസ്ഥാനില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ജൂലൈ 25ന് പാക്കിസ്ഥാനില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിദ്വേഷ ഭാഷണം അനുവദിക്കില്ലെന്നും അക്രമത്തെ പ്രേരിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്നും പെരുമാറ്റ ചട്ടത്തിലെ പ്രധാന നിര്‍ദ്ദേശങ്ങളാണ്. നിയമം ലംഘിച്ചാല്‍ കര്‍ശനമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും പെരുമാറ്റ ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ക്യാംപയിന് സംസ്ഥാനത്തിന്റെ സ്വത്ത് ഉപയോഗിക്കാന്‍ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കില്ലെന്നും വാഹന ഗതാഗതം തടസ്സപ്പെടാതെയിരിക്കാന്‍ റാലിയുടെ സമയവും റൂട്ടും പാര്‍ട്ടി മുന്‍കൂട്ടി അറിയിക്കേണ്ടതാണെന്നും, രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ യോഗങ്ങളുടെ വീഡിയോ, റെക്കോര്‍ഡിങ്ങുകള്‍ ബന്ധപ്പെട്ടവയെല്ലാം പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കേണ്ടതാണെന്നും പെരുമാറ്റ ചട്ടത്തില്‍ വ്യക്തമാക്കി.

Top