ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിൽ ശക്തി പരീക്ഷിക്കാന്‍ ക്ഷണിക്കുന്നു ; പാക്കിസ്ഥാൻ

Khawaja Muhammad Asif

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ നടത്തുന്ന അക്രമണങ്ങൾക്കെതിരെ തിരിച്ചടിക്കാൻ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് പാക്കിസ്ഥാന്റെ മറുപടി.

ഇന്ത്യൻ ഇന്ത്യന്‍ സൈനിക മേധാവി നടത്തിയത് ഒട്ടും ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശമാണെന്നും , ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ക്ഷണിക്കുന്നുവെന്നും, അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറ്റാമെന്നും പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്താന്റെ ആണവ ‘ഭോഷ്‌ക്’ തകര്‍ക്കാന്‍ സൈന്യം തയ്യാറാണെന്ന് ബിപിന്‍ റാവത്ത് പറഞ്ഞത്. കേന്ദ്രം ആവശ്യപ്പെട്ടാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വയം പ്രതിരോധിക്കാന്‍ പാക്കിസ്ഥാന് സര്‍വശക്തമാണെന്ന് വിദേശകാര്യവക്താവും പറഞ്ഞു.

Top