തിരഞ്ഞെടുപ്പില്‍ തെറ്റായ വിവരങ്ങള്‍; പാക് വിദേശ്യകാര്യമന്ത്രിയെ അയോഗ്യനാക്കി

ന്യൂഡല്‍ഹി: പാകിസ്താന്‍ വിദേശകാര്യമന്ത്രി കവാജിയ ആസിഫിനെ അയോഗ്യനാക്കി.തിരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയിലാണ് നടപടി. ഇസ്ലാമാബാദ് ഹൈക്കോടതിയുടേതാണ് നടപടി.

2013ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് യു.എ.ഇയിലെ തന്റെ സ്ഥിരം ജോലി സംബന്ധിച്ച വിവരം മറച്ച് വെച്ചുവെന്നാണ് കേസ്. ഇത് സംബന്ധിച്ച് തെഹ്‌രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇസ്മാന്‍ ദര്‍ ആണ് പരാതി നല്‍കിയത്.

ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയ്ക്ക് ഐ.എം.സി.എല്‍ കമ്പനിയിലുള്ള തന്റെ സ്ഥിരം ജോലിക്കാര്യം മറച്ച് വെച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. ഇത് ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

Top