ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം; പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍. നിയന്ത്രണരേഖയിലെ നൗഗാം സെക്ടറിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം.

ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും സൈനിക വക്താവ് പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം വര്‍ധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഭീകരവാദികള്‍ക്ക് അതിര്‍ത്തി വഴി നുഴഞ്ഞുകയറുന്നതിന് അവസരമൊരുക്കുന്നതിനാണ് പാക്‌സൈന്യം വെടിവെപ്പ് നടത്തുന്നതെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.

Top