പാക്കിസ്ഥാന്‍ ധനസഹായം : വാര്‍ത്ത വളച്ചൊടിച്ചതെന്ന് പെന്റഗണ്‍

pentagon

വാഷിംങ്ടണ്‍:ഹഖാനി നെറ്റ് വര്‍ക്ക് ഉള്‍പ്പെടെയുള്ള എല്ലാ തീവ്രവാദ സംഘങ്ങള്‍ക്കുമെതിരെ വിവേചനം കൂടാതെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് പെന്റഗണ്‍. പാക്കിസ്ഥാനുള്ള സൈനീക സഹായം സംബന്ധിച്ച് വളച്ചൊടിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്നും യുഎസ് വ്യക്തമാക്കി.

ഭീകര സംഘടനകള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ,പാക്കിസ്ഥാനിലുള്ള 30 കോടി ഡോളറിന്റെ സൈനീക സഹായം പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

പാക്കിസ്ഥാനുള്ള സൈനീക സഹായം പിന്‍വലിച്ചത് 2018 ജനുവരിയിലാണെന്നും പെന്റഗണ്‍ വക്താവ് ലഫ്റ്റന്റ് കേണല്‍ കോന്‍ ഫോക്ക്നര്‍ വ്യക്തമാക്കി. സൈനീക സഹായം താല്‍ക്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്. പുതിയ തീരുമാനമോ, പ്രഖ്യാപനമോ ഇല്ലെന്നും, ഫണ്ടുകള്‍ കാലാവധി കഴിഞ്ഞ് നഷ്ടമാകുന്നത് തടയാന്‍ ജൂലൈയില്‍ നടത്തിയ അഭ്യര്‍ത്ഥനയുടെ സ്ഥീരികരണം മാത്രമാണെന്നും പെന്റെഗണ്‍ വക്താവ് വ്യക്തമാക്കി.

Top