എഫ്എടിഎഫ് കരിമ്പട്ടികയില്‍ നിന്ന് ഒഴിവാകണം;ചൈന പിന്തുണയ്ക്കണമെന്ന് പാകിസ്താന്‍

ഫ്എടിഎഫ് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് ഒഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്താന്‍. എഫ്എടിഎഫ് നല്‍കിയ 40 നിര്‍ദേശങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് പാകിസതാന്‍ പാലിച്ചതെന്ന് എഷ്യാ പസഫിക് ഗ്രൂപ്പ് വിലയിരുത്തി. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ നീക്കം. ചൈനയെ കൂടാതെ മലേഷ്യ, തുര്‍ക്കി രാജ്യങ്ങളുടെ പിന്തുണയും പാകിസ്താന്‍ തേടിയിട്ടുണ്ട്. ഈ മാസം 21, 23 നാണ് പാകിസ്താനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമോ എന്ന ചര്‍ച്ച എഫ്എടിഎഫ് നടത്തുക.

എഫ്എടിഎഫിന്റെ ഗ്രേലിസ്റ്റിലാണ് 2018 മുതല്‍ പാകിസ്താന്‍. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ 40 നിര്‍ദേശങ്ങളും 27 നടപടി ആവശ്യങ്ങളും എഫ്എടിഎഫ് പാകിസ്താന് നല്‍കിയിരുന്നു. നല്‍കിയ 40 നിര്‍ദേശങ്ങളില്‍ പാകിസ്താന്‍ ഇതുവരെ നടപ്പാക്കിയത് രണ്ടെണ്ണം മാത്രമാണ്. 27 നടപടി ആവശ്യങ്ങളില്‍ കേവലം 14 എണ്ണം മാത്രമാണ് നടപ്പിലാക്കിയത്. ഇനി പാകിസ്താന് അവസരം നല്‍കാനും എഫ്എടിഎഫിന് സാധിക്കില്ല.

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുക എന്നത് പാകിസ്ഥാന് ബുദ്ധിമുണ്ടാക്കുന്ന കാര്യമാണ്. വിദേശ എജന്‍സികളുടെ ധനാഗമ മാര്‍ഗങ്ങള്‍ കൂടി നിലച്ചാല്‍ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായി മാറും. ഈ സാഹചര്യത്തിലാണ് ചൈന, തുര്‍ക്കി, മലേഷ്യ രാജ്യങ്ങളുടെ പിന്തുണ തേടാന്‍ പാകിസ്താന്‍ ശ്രമിക്കുന്നത്.

അംഗരാജ്യങ്ങളിലെ മൂന്ന് പേര്‍ എതിര്‍പ്പുന്നയിച്ചാല്‍ ഒരു രാജ്യത്തെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാന്‍ സാധിക്കില്ല എന്നാണ് എഫ്എടിഎഫ് ചട്ടങ്ങളില്‍. ഈ വ്യവസ്ഥ മുതലെടുക്കുകയാണ് പാകിസ്താന്‍.

Top