pakistan – f16 – us government

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ഭാഗത്ത് നിന്നും ചില സെനറ്റ്, കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുമുള്ള കടുത്ത എതിര്‍പ്പിനിടയില്‍ പാകിസ്ഥാന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള കരാറിന് അംഗീകാരം നല്‍കിക്കൊണ്ട് യു.എസ് ഗവണ്‍മെന്റ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.

ദക്ഷിണേഷ്യയിലെ തന്ത്രപ്രധാന പങ്കാളിയായ പാകിസ്ഥാനുമായുള്ള കരാര്‍ യു.എസ് വിദേശനയത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്നതും യു.എസിന്റെ കൂടി ദേശീയ സുരക്ഷയ്ക്കായുള്ള നടപടികളില്‍ സഹായകവുമാണെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

യു.എസ് ഫെഡറല്‍ രജിസ്ട്രാറാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 700 മില്യണ്‍ ഡോളറിന്റെ കരാറാണ് ഒപ്പുവയ്ക്കുന്നത്. 18 വിമാനങ്ങള്‍ വാങ്ങാനായിരുന്നു തീരുമാനമെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം എട്ട് വിമാനങ്ങളാക്കി ചുരുക്കുകയാണെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.

ഭീകരവാദ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിനേക്കാള്‍ ഇന്ത്യയ്‌ക്കെതിരെ ആയിരിയ്ക്കും പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിയ്ക്കുന്നതെന്ന വിമര്‍ശനം നിരവധി അമേരിക്കന്‍ വിദഗ്ദര്‍ ഉയര്‍ത്തിയിരുന്നു.

കരാറിനെ ശക്തമായി എതിര്‍ക്കുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്റ് പോള്‍ തന്റെ നിലപാടിന് പിന്തുണ തേടിയിരുന്നു. മറ്റ് ചില സെന്റ്‌റ് കോണ്‍ഗ്രസ് അംഗങ്ങളും കരാറിനെ എതിര്‍ക്കുന്നുണ്ട്.

Top