മഴ വില്ലനായി; പാകിസ്ഥാന്‍-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് സമനിലയില്‍

സതാംപ്റ്റണ്‍: മഴ വില്ലനായതോടെ ഇംഗ്ലണ്ട്-പാകിസ്ഥാന്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. പാകിസ്ഥാന്റെ 236 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.

ഇംഗ്ലണ്ടിനു വേണ്ടി സാക്ക് ക്രൗലി (53) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ടോം സിബ്ലി (32)യും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റോറി ബേണ്‍സ് (0),ഒലി പോപ്പ് (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ജോ റൂട്ട് (9),ജോസ് ബട്ലര്‍ (0) പുറത്താവാതെ നിന്നു.

പാകിസ്ഥാനു വേണ്ടി മുഹമ്മദ് അബ്ബാസ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹിന്‍ ഷാ അഫ്രീദി, യാസിര്‍ ഷാ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

നിലവില്‍ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും സാം കറാന്‍, ക്രിസ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

Top