പാകിസ്ഥാനിൽ ഏറ്റുമുട്ടലിനിടെ രണ്ട്‌ തീവ്രവാദികൾ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്‌: പാകിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ സൈനികരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു. വസീറിസ്ഥാൻ ജില്ലയിൽ ശനിയാഴ്‌ച്ച രാത്രിയോടെയാണ്‌ സംഭവം നടന്നത്.

നസകത്ത് ഖാൻ (32) എന്ന സൈനികനാണ്‌ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന്‌ പാകിസ്ഥാൻ ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ്‌ അറിയിച്ചു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയാണ്‌ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ , ബലൂചിസ്ഥാൻ പ്രവിശ്യകൾ. തീവ്രവാദികളുടെ താവളമായാണ്‌ മേഖല അറിയപ്പെടുന്നത്‌.

Top