പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ 125 ഭിന്നലിംഗക്കാര്‍ നിരീക്ഷകരാകും

പാക്കിസ്ഥാന്‍: ജൂലൈ 25 ന് നടക്കുന്ന പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വിവിധ പോളിങ്ങ് സ്റ്റേഷനുകളില്‍ ഭിന്നലിംഗ സമുദായത്തിലെ 125 അംഗങ്ങള്‍ നിരീക്ഷകരായി പ്രവര്‍ത്തിക്കും. ലാഹോര്‍, ഇസ്ലാമാബാദ്, കറാച്ചി, സ്ഥലങ്ങളിലാണ് ഭിന്നലിംഗക്കാരെ നിരീക്ഷകരെ വിന്യസിച്ചിരിക്കുന്നത്.

വിവിധ സീറ്റുകളില്‍ ഭിന്നലിംഗ കമ്യൂണിറ്റിയിലെ 13 അംഗങ്ങള്‍ മത്സരിക്കുന്നുണ്ട്. പോളിംങ്ങ് സ്‌റ്റേഷനില്‍ നടക്കുന്ന അതിക്രമങ്ങളെയും, ലംഘനങ്ങളെയും നിയന്ത്രിക്കാനുള്ള അധികാരം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ കുറഞ്ഞത് അരലക്ഷത്തോളം പേര്‍ ഭിന്നലിംഗക്കാരുണ്ട്.

Top