പാക് അധീന കശ്മീരിലുണ്ടായ ഭൂചനത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലുണ്ടായ ഭൂചനത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഭൂചനത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റോഡുകളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.

ചൊവ്വാഴ്ചാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം പാക്കിസ്ഥാനിലുണ്ടായത്. പ്രഭവകേന്ദ്രം പാക് അധീന കശ്മീരിലെ മിര്‍പുര്‍ ആണ്.

സൈന്യമുള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഡല്‍ഹി, ജമ്മു കാഷ്മീര്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Top