പഞ്ചാബിലെ ഇന്ത്യാ- പാക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍; സുരക്ഷ ശക്തമാക്കി

ഫിറോസ്പുര്‍: പഞ്ചാബിലെ ഇന്ത്യാ- പാക്ക് അതിര്‍ത്തിയില്‍ ആശങ്ക പരത്തി വീണ്ടും ഡ്രോണ്‍ സാന്നിധ്യം. ഫിറോസ്പുരിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിലാണ് ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്.

പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് അഞ്ചുതവണ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയ ഡ്രോണ്‍ ഒരുതവണ അതിര്‍ത്തി മറികടക്കുകയും ചെയ്തു. രാത്രി 10 മണിക്കാണ് ആദ്യം ഡ്രോണ്‍ എത്തിയത്. 12.25 അവസാനം എത്തിയ ഡ്രോണ്‍ അതിര്‍ത്തി മറികടക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ബിഎസ്എഫ് ജവാന്മാര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു.തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടന്നു.

ഡ്രോണ്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് വേണ്ടി ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ ഇന്ത്യയിലേക്ക് എത്തിച്ചുവോയെന്ന് കണ്ടെത്താനാണ് തിരച്ചില്‍ നടന്നത്. മാത്രമല്ല മയക്കുമരുന്ന് കടത്തുകാരും ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.

Top