Pakistan denies Indian spying charges

ഇസ്ലമാബാദ്: പാകിസ്താന്‍ ഹൈ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന ഇന്ത്യയുടെ ആരോപണത്തിനെതിരെ് പാക് വിദേശകാര്യ മന്ത്രാലയം.

അക്തറിനെതിരെയുള്ള ചാര പ്രവര്‍ത്തന ആരോപണം തെറ്റായതും അടിസ്ഥാന രഹിതവുമാണ്. അതുകൊണ്ട് തന്നെ നടപടി അംഗീകരിക്കാനാവില്ലെന്നും പാക് അധികൃതര്‍ വ്യക്തമാക്കി.

അതിര്‍ത്തി പ്രദേശങ്ങളുടെ മാപ്പുകളും ഇന്ത്യന്‍ സൈന്യത്തിന്റെ വിന്യാസവും ഉള്‍പ്പെടെയുള്ള രേഖകള്‍ ഇയാളുടെ കൈയില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് പാകിസ്താന്‍ മെഹ്മൂദ് അക്തറിനോട് 48 മണിക്കൂറിനകം രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പുറമെ ഇയാള്‍ക്ക് പ്രതിരോധ രേഖകള്‍ ചോര്‍ത്തി നല്‍കിയെന്ന കേസില്‍ രണ്ട് പേരെ രാജസ്ഥാനില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു മെഹ്മൂദ് അക്തറിനെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

Top