പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡിനെതിരെ ആഞ്ഞടിച്ച് ഷുഐബ് മാലിക്

ഇസ്ലാമാബാദ് : പാകിസ്താൻ  ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാക് ക്രിക്കറ്റ് താരം ഷുഐബ്‌ മാലിക്. പാക് ക്രിക്കറ്റിൽ സ്വജനപക്ഷപാതമാണ് നടക്കുന്നത് എന്നും താരങ്ങളുടെ ബന്ധങ്ങൾ കണക്കിലെടുത്താണ് തെരഞ്ഞെടുക്കുന്നതെന്നും മാലിക് ആരോപിച്ചു. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്റ്റൻ ബാബർ അസം നിർദേശിച്ച താരങ്ങളെ ഉൾപ്പെടുത്താതിരുന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ഷുഐബ്‌ മാലിക് രംഗത്തെത്തിയത്.

 താരങ്ങളുടെ ബന്ധം നോക്കി ടീമിലെടുക്കുന്ന രീതി മാറ്റി അവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ എടുക്കാൻ ശ്രമിക്കണം. അങ്ങനെ മാത്രമേ പാകിസ്താൻ ക്രക്കറ്റ് രക്ഷപ്പെടൂ എന്നും ഷുഐബ്‌ മാലിക് പറഞ്ഞു.ടീമിനെ തെരഞ്ഞെടുക്കുമ്പോൾ ക്യാപ്റ്റന്റെ വാക്കുകൾ കൂടി ചെവിക്കൊള്ളണമെന്നും മാലിക് അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ ടീം തെരഞ്ഞെടുപ്പിൽ തന്നെ ക്യാപ്റ്റൻ ബാബർ അസമിന് തന്റെ ടീമിൽ വേണമെന്ന് ആഗ്രഹമുള്ള ചില താരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സെലക്ടർമാർ അവരെ പരിഗണിച്ചില്ല. ടീം തെരഞ്ഞെടുക്കുമ്പോൾ എല്ലാവർക്കും അഭിപ്രായം പറയാം. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് ക്യാപ്റ്റനാണെന്ന് മാലിക് അഭിപ്രയാപ്പെട്ടു.

Top