ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെ അംപയര്‍ മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു

കറാച്ചി : ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെ അംപയര്‍ മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു. കറാച്ചി ടിഎംസി മൈതാനത്ത് നടന്ന അഭിഭാഷകരുടെ മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് അംപയര്‍ നസീം ഷെയ്ക്കിന് ഹൃദയാഘാതം സംഭവിച്ചത്. പാകിസ്ഥാനിലെ കറാച്ചിയില്‍ പ്രാദേശിക ക്ലബ് ടൂര്‍ണമെന്റിനിടെയാണ് സംഭവം.

മത്സരത്തില്‍ ഒന്നാം അപയര്‍ ആയി നില്‍ക്കവെയാണ് നസീം ഷെയ്ഖ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ കളിക്കാര്‍ ഓടിയെത്തി ഇദ്ദേഹത്തെ താങ്ങിയെടുത്ത് ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

56 വയസുള്ള നസീം ഷെയ്ഖ് നേരത്തെ ഇറച്ചിവെട്ട് തൊഴിലാളി ആയിരുന്നു. എന്നാല്‍ ക്രിക്കറ്റിനോട് ഇഷ്ടം കാരണം പിന്നീട് അംപയറിങ് ലൈസന്‍സ് സ്വന്തമാക്കുകയായിരുന്നു. കറാച്ചിയിലെ പ്രാദേശിക മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ലൈസന്‍സ് ആണ് ഷെയ്ഖിനുള്ളത്.

Top