ഇന്ത്യന്‍ ടീമിനോട് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്ക് ക്രിക്കറ്റ് ബോര്‍ഡ്‌

ന്യൂഡല്‍ഹി: പാകിസ്താനെതിരെ ക്രിക്കറ്റ് പരമ്പര കളിക്കാന്‍ വിസമ്മതം കാണിച്ചതിന് ഇന്ത്യക്കെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ്.

2015നും 2023നും ഇടയില്‍ ആറ് ദ്വിരാഷ്ട്ര പരമ്പരകള്‍ കളിക്കുവാന്‍ നേരത്തേ ധാരണാപത്രം ഒപ്പിട്ടിരുന്നു.

എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഇന്ത്യ പരമ്പരയില്‍നിന്ന് പിന്‍മാറുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏകദേശം 456 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പാക് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) തര്‍ക്കപരിഹാര സമിതിക്ക് പരാതി നല്‍കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തി അറിയിച്ചു.

2008 മുതല്‍ ഇന്ത്യ തങ്ങളുമൊത്തുള്ള പരമ്പരകള്‍ ഒഴിവാക്കുകയാണെന്നും, എന്നാല്‍ ഐസിസിയുടെ മത്സരങ്ങളില്‍ കളിക്കാന്‍ മടി കാണിക്കുന്നില്ലെന്നും നജം സേത്തി പറഞ്ഞു.

Top