പാക്കിസ്ഥാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,000 കടന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,000 കടന്നു. 24 മണിക്കൂറിനിടെ 75 പേര്‍ മരിച്ചതോടെ പാക്കിസ്ഥാനില്‍ മരണസംഖ്യ 5,058 ആയി.

2,751 പേര്‍ക്കാണ് ഒറ്റദിവസം പുതിയതായി രോഗബാധ കണ്ടെത്തിയത്. 2.43 പേര്‍ക്ക് ഇതുവരെ രോഗം പിടിപെട്ടിട്ടുണ്ട്. 1.49 ലക്ഷം പേര്‍ രോഗമുക്തരായി. പാക്കിസ്ഥാനാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ 11-ാം സ്ഥാനത്ത് നില്‍ക്കുന്നത്.

Top