Pakistan covets territory of others and uses terrorism as state policy: India at UN

യുണൈറ്റഡ് നേഷന്‍സ്: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിനെതിരേ യുഎന്നില്‍ സംസാരിച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരേ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ.

പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് നയം വ്യക്തമായെന്നും ഭീകരതയ്ക്ക് വലംവയ്ക്കുന്ന നിലപാടാണ് പാക്കിസ്ഥാന്റേതെന്നും ഇന്ത്യ യുഎന്നില്‍ അറിയിച്ചു. തീവ്രവാദത്തിനെതിരേ പാക്കിസ്ഥാന്റെ നിലപാട് വ്യാജമാണെന്നും യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ സയീദ് അക്ബറുദീന്‍ പറഞ്ഞു.

മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് യുഎന്നില്‍ നടന്ന ചര്‍ച്ചയിലാണ് അക്ബറുദീന്റെ പ്രതികരണം.

ബുധനാഴ്ച നടന്ന 193 അംഗ യുഎന്‍ ജനറല്‍ ബോഡിയില്‍ പാക് പ്രതിനിധിയായ മലീഹ ലോധി ഹിസ്ബുള്‍ കമാന്‍ഡറുടെ വധത്തെ അപലപിച്ചിരുന്നു.

ബുര്‍ഹാന്‍ വാനിയുടെ വധത്തെ അവിവേക നടപടിയെന്നാണ് ലോധി വിശേഷിപ്പിച്ചത്. വാനിയുടെ വധത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ഉള്‍പ്പെടെ അപലപിച്ചതും ഇന്ത്യ യുഎന്നില്‍ ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാന്‍ തീവ്രവാദത്തിന്റെ ഈറ്റില്ലമായിരിക്കുകയാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും സയീദ് അക്ബറുദീന്‍ പറഞ്ഞു.

Top