പാകിസ്താനിൽ മതം മാറ്റുന്നത് ചോദ്യം ചെയ്ത ഹിന്ദു മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തി

ഇസ്ലാമാബാദ് : പാകിസ്താനിൽ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഹിന്ദു മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. സിന്ധ് പ്രവിശ്യയിലെ സുഖൂർ സ്വദേശി അജയ് ലാൽവാനിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് ലാൽവാനിയ്ക്ക് വെടിയേറ്റത്. പ്രദേശത്തെ സലൂണിൽ ഇരിക്കുന്നതിനിടെയാണ് അജയ് ലാൽവാനി കൊല്ലപ്പെട്ടത്. വാഹനങ്ങളിൽ എത്തിയ അജ്ഞാത സംഘം മാദ്ധ്യമ പ്രവർത്തകന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ലാൽവാനിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തെ മേഖലയിലെ സിവിൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിൽ ഇരിക്കേ വൈകീട്ടോടെയാണ് മരിച്ചത്.

പ്രദേശത്തെ മുസ്ലീം വിഭാഗത്തിൽപ്പെട്ട രാഷ്ട്രീയക്കാരനാണ് ലാൽവാനിയുടെ കൊലപാതകത്തിന് പിന്നിൽ എന്നാണ് വിവരം. ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനം നടത്തുന്നതിനായി ഇസ്ലാമിക പുരോഹിതന്മാർക്ക് രാഷ്ട്രീയ പ്രവർത്തകൻ പിന്തുണ നൽകിയിരുന്നു. ഇതിനെതിരെ ശബ്ദമുയർത്തിയതിനാണ് ലാൽവാനിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. മാദ്ധ്യമ പ്രവർത്തകന്റെ മരണത്തിൽ പ്രതിഷേധവുമായി പ്രദേശത്തെ ഹിന്ദു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.

Top